പുസ്തകവിപണിയില്‍ ആഴ്ചകളായി മുന്നേറ്റം തുടരുന്നത് മികച്ച നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ ഇരട്ട നോവലുകളായ മുല്ലപ്പൂ നിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, വി.ജെ.ജെയിംസിന്റെ നിരീശ്വരന്‍ എന്നിവയ്ക്കായിരുന്നു ഏറെ നാളായി ആവശ്യക്കാര്‍ കൂടുതല്‍. കഴിഞ്ഞയാഴ്ച ഈ പട്ടികയിലേക്ക് ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും ഇടം പിടിച്ചു. മലയാളസാഹിത്യത്തില്‍ വ്യത്യസ്തമായ ആഖ്യാനവും അപരിചിതമായ പ്രമേയവും കൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കു ശേഷം ടി.ഡി.രാമകൃഷ്ണന്‍ രചിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു വായനക്കാര്‍. […]
The post വായനക്കാരെ ആകര്‍ഷിച്ച് പ്രിയ നോവലുകള്‍ appeared first on DC Books.