മലയാളത്തിന്റെ ലോകസഞ്ചാരി എസ്.കെ. പൊറ്റെക്കാട്ട് ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ മനോഹരമായ വിവരണമാണ് യൂറോപ്പിലൂടെ എന്ന പുസ്തകം. ഇറ്റലിയിലെ നേപ്പിള്‍സില്‍ ആരംഭിച്ച് പാരീസില്‍ അവസാനിക്കുന്ന പൊറ്റെക്കാട്ടിന്റെ യൂറോപ്യന്‍ പര്യടനം പുസ്തകത്തില്‍ മനോഹരമായി വര്‍ണ്ണിക്കുന്നു. ആഫ്രിക്കയിലെ അലക്‌സാന്ദ്രിയാ തുറമുഖത്തുനിന്ന് ഇറ്റലിയിലെ നേപ്പിള്‍സില്‍ കപ്പലിറങ്ങുന്ന പൊറ്റെക്കാട്ട് തന്റെ യൂറോപ്യന്‍ പര്യടനം അവിടെ നിന്നാരംഭിച്ചു. ദക്ഷിണ ഇറ്റലിയിലെ കാപ്രി ദ്വീപ്, വെസൂവിയസ് അഗ്‌നിപര്‍വതം, പോംപി നഗരം മുതലായവ സന്ദര്‍ശിച്ച് ഉള്‍നാടന്‍ മാര്‍ഗത്തിലൂടെ റോമില്‍ എത്തി രണ്ടാഴ്ച […]
The post പത്താം പതിപ്പില്‍ ‘യൂറോപ്പിലൂടെ’ appeared first on DC Books.