2014 മലയാള സിനിമയില്‍ എന്തുകൊണ്ടും പുതുമുഖങ്ങളുടെ വര്‍ഷമായിരുന്നു. സൂപ്പര്‍ഹിറ്റുകള്‍ എന്ന് വിലയിരുത്താവുന്ന സിനിമകളില്‍ ഒന്നോ രണ്ടോ എണ്ണം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാത്തിലുമുണ്ട് വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും യുവത്വത്തിന്റെ സാന്നിധ്യം. വരുംനാളുകളില്‍ മലയാളസിനിമയിലെ താരസമവാക്യങ്ങള്‍ ഇവരെ ചുറ്റിപ്പറ്റിയാകുമെന്നും തീര്‍ച്ച. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, ക്യാമറയ്ക്കു മുന്നിലും പിന്നിലും യുവത്വം തുളുമ്പിനിന്ന ബാംഗ്ലൂര്‍ ഡേയ്‌സാണ് ഏറ്റവുമധികം കാശ് വാരിയ ചിത്രം. അഞ്ജലിമേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു നായകന്മാര്‍. […]
The post സൂപ്പര്‍ഹിറ്റുകളുമായി യുവതാരങ്ങളും പുതു സംവിധായകരും appeared first on DC Books.