മലയാളസിനിമയുടെ ഗതിവിഗതികളെ നിയന്ത്രിച്ച സിനിമകളൊരുക്കിയ നിര്‍മ്മാതാവ് ടി.ഇ.വാസുദേവന്റെ നിര്യാണത്തോടെ സിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് അതിന്റെ കാരണവന്മാരില്‍ ഒരാളെക്കൂടിയാണ്. സിനിമ താരങ്ങളുടെ കലയായി മാറുന്നതിനു മുമ്പുള്ള കാലത്ത്, നിര്‍മ്മാതാവിന് സിനിമയില്‍ ഏറ്റവുമധികം വിലകല്പിക്കപ്പെട്ടിരുന്ന കാലത്ത് കലാപരമായും വാണിജ്യപരമായും മലയാളസിനിമയുടെ മേന്മ ഉയര്‍ത്തിയ അമ്പതോളം ചിത്രങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടേണ്ടതാണ്. പില്‍ക്കാലത്ത് സിനിമയുടെ തലേവര മാറ്റിക്കുറിച്ച പല പ്രതിഭകളെയും കണ്ടെത്തിയതും അദ്ദേഹമായിരുന്നു. എ.ശങ്കര മേനോന്റെയും ടി.യശോദാമ്മയുടെയും മകനായി 1917ല്‍ തൃപ്പൂണിത്തുറയില്‍ ജനിച്ച ടി.ഇ.വാസുദേവന്‍ 21ാം വയസ്സില്‍ തിയേറ്റര്‍ നടത്തിക്കൊണ്ടാണ് […]
The post മലയാള സിനിമയുടെ കാരണവര്‍ ഓര്‍മ്മയായി appeared first on DC Books.