മികച്ച അഭിപ്രായവും റിക്കോര്‍ഡ് കളക്ഷനും നേടി മുന്നേറുന്ന ബ്രഹ്മാണ്ഡചിത്രം ഐയുടെ തിയേറ്റര്‍ പ്രിന്റ് ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചരിക്കുന്നു. ജനുവരി പതിനാലിന് റിലീസായ ചിത്രത്തിന്റെ വ്യാജന്‍ പതിനഞ്ചിനു തന്നെ എത്തി. സിനിമകളെ തകര്‍ക്കുന്ന പ്രമുഖ സൈറ്റുകളില്‍ ഇതിനകം ഐ എത്തിക്കഴിഞ്ഞു. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് ഒരു സൈറ്റില്‍ നിന്നുമാത്രം അമ്പതിനായിരത്തോളം പേരാണ് ഐ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതില്‍ ചിലരെങ്കിലും വ്യാജവീഡിയോ നിര്‍മ്മാണത്തിനിറങ്ങിയാല്‍ അധികം വൈകാതെ സിഡികളും ഡിവിഡികളും തമിഴ്‌നാട് മുഴുവന്‍ എത്തും. ഇത് ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചേക്കാം. […]
The post ‘ഐ’ വ്യാജന്‍ ഇന്റര്‍നെറ്റില്‍ appeared first on DC Books.