കമ്പോളത്തിന്റെ ആട്ടും തുപ്പും ഗതികെട്ട രാത്രികളും പിന്നിട്ട് എല്ലാവര്‍ക്കും വേണ്ടി ഓടി നടക്കുന്നവനായിരുന്നു തകര. ബുദ്ധിയുറയ്ക്കാത്ത ആ മനുഷ്യനെ സ്‌നേഹിക്കുന്നവരേക്കാള്‍ കൂടുതല്‍ ഗ്രാമത്തിലുണ്ടായിരുന്നത് മുതലെടുക്കുന്നവരായിരുന്നു. സ്‌നേഹം നടിച്ച ചെല്ലപ്പനാശാരിയുടെ പ്രേരണയാല്‍ തകരയുടെ ഉള്ളിലും പ്രണയത്തിന്റെ വിത്തുകള്‍ മുളപൊട്ടി. സ്ഥലത്തെ ഏക വിത്തുകാളയുടെ ഉടമ മാതുവിന്റെ മകള്‍ സുഭാഷിണിയുമായായിരുന്നു അത്. ആ പ്രണയം ഒരു വലിയ ദുരന്തത്തിലാണ് അവസാനിച്ചത്. തകരയും സുഭാഷിണിയും മാതുവും ചെല്ലപ്പനാശാരിയുമൊക്കെ മലയാള സാഹിത്യത്തിലും സിനിമയിലും തലയെടുപ്പോടെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഓരോ പുതുമഴയിലും കുരുത്തുവരുന്ന നാടന്‍ […]
The post ഗ്രാഫിക് നോവല്‍ രൂപത്തില്‍ തകര appeared first on DC Books.