പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന സുപ്രീം കോടതി വിധി തിന്മയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ജനം അവരുടെ അവസാന അഭയമായി കരുതുന്ന നീതിപീഠം ഒട്ടേറെ കാര്യങ്ങളില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ചില വിധികള്‍ സാങ്കേതികത്വത്തിന്റെ പേരിലോ മറ്റു ചില കാരണങ്ങളാലോ ജനതാല്‍പര്യവുമായി ഒത്തുപോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്കാണ് നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള അധികാരം. ജനനന്മ മുന്‍നിര്‍ത്തി […]
The post ബാര്‍ കേസ്: സുപ്രീംകോടതി വിധി തിന്മയെ സഹായിക്കുന്നതെന്ന് സുധീരന്‍ appeared first on DC Books.