കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറി 1914 ജനുവരി 12ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് ഗ്രാമത്തിലെ കിഴക്കെമുറിത്തറവാട്ടില്‍ ചാക്കോയുടെയും മുഞ്ഞനാട്ട് ഏലിയാമ്മയുടെയും പുത്രനായി ജനിച്ചു. വെര്‍ണാകുലര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസായി കാഞ്ഞിരപ്പള്ളി മിഡില്‍ സ്‌കൂളില്‍ അധ്യാപകനായി. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത ഇക്കാലത്താണ് കെ.ജെ. തോമസ് സെക്രട്ടറിയും ഡി സി കമ്മിറ്റി അംഗവുമായി കാഞ്ഞിരപ്പള്ളിയില്‍ സഹൃദയ ഗ്രന്ഥശാല തുടങ്ങുന്നത്. അക്കാലത്തെ പ്രശസ്തരായ എഴുത്തുകാരുടെ […]
The post ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.