രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ സോണിയാ ഗാന്ധിയ്ക്ക് അയച്ച കത്ത് പുറത്ത്. താന്‍ പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ രാഹുലും സോണിയയയും മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നെന്നും എന്തിനാണ് നേതൃത്വം തന്റെ രാജി ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും ജയന്തി കത്തില്‍ പറയുന്നു. ഒഡീഷയില്‍ വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്. രാജി വച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചു. മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് താനെന്നും ജയന്തി കത്തില്‍ വെളിപ്പെടുത്തുന്നു. […]
The post കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ജയന്തി നടരാജന്‍ appeared first on DC Books.