വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും മനുഷ്യന്റെ ആദിസ്മൃതികളുടെ സമാഹാരമാണ്. അവയിലെ സങ്കല്പങ്ങളോരോന്നുമാണ് നമ്മുടെ മനസ്സില്‍ വിലയം പ്രാപിച്ച് സംസ്‌കാരമായി കുടികൊള്ളുന്നത്. ഇത്തരത്തില്‍ ഭാരതത്തെ നിര്‍മ്മിച്ച പുരാതന സാഹിത്യത്തിന്റെ കലവറകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം സാധ്യമാക്കുന്ന ബൃഹദ് കൃതിയാണ് വെട്ടം മാണി രചിച്ച പുരാണിക് എന്‍സൈക്ലോപീഡിയ. ഈ പ്രൗഢകൃതിയുടെ പുതിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ഭാരതത്തിലെ എല്ലാ ഭാഷകളിലുമുള്ള സാഹിത്യകൃതികള്‍ ഭൂരിഭാഗവും പുരാണേതിഹാസങ്ങളില്‍ തല ചായ്ച്ച് കിടക്കുന്നവയാണ്. ഭാഷ പഠിപ്പിക്കുകയോ പഠിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും പുരാണഗ്രന്ഥങ്ങളുമായുള്ള നിത്യപരിചയം അനുപേക്ഷണീയമാണ്. പക്‌ഷെ ഭാഷാപ്രവര്‍ത്തനം നടത്തുന്ന […]
The post പുതിയ പതിപ്പില്‍ പുരാണിക് എന്‍സൈക്ലോപീഡിയ appeared first on DC Books.