അസാധാരണമായൊരു ദുരന്തകഥയാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം. അതിന്റെ ദു:ഖകരമായ നാടകീയതയും നിറപ്പകിട്ടും നിമിത്തം ടിപ്പുവിനെക്കുറിച്ച് പല ഭാഷകളിലും നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളും ടെലിവിഷന്‍ സീരിയലുകളും ഉണ്ടായി. എന്നാല്‍ വസ്തുതകളോട് സത്യസന്ധത പുലര്‍ത്തുന്ന ചരിത്രകൃതികള്‍ ആ വീരപുരുഷനെക്കുറിച്ച് ഇല്ല. ഈ കുറവ് പരിഹരിക്കാനായി പി.കെ.ബാലകൃഷ്ണന്‍ രചിച്ച ജീവചരിത്രമാണ് ടിപ്പു സുല്‍ത്താന്‍. കേരളീയര്‍ ഏറ്റിക്കൊണ്ടു നടക്കുന്ന കേരള വര്‍മ്മ പഴശ്ശിരാജയും മഹാരാഷ്ട്രശക്തിയും ദേശാഭിമാനത്തിന്റെ ഉത്തുംഗശൃംഗങ്ങളായി വാഴ്ത്തപ്പെടുമ്പോള്‍ ടിപ്പുവിനോട് ചരിത്രം അയിത്തം കല്പിക്കുകയാണെന്ന് പി.കെ.ബാലകൃഷ്ണന്‍ പറയുന്നു. മുസ്ലീം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ […]
The post പി.കെ.ബാലകൃഷ്ണന്‍ രചിച്ച ടിപ്പു സുല്‍ത്താന്റെ ജീവചരിത്രം appeared first on DC Books.