മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളിതമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘര്‍ഷഭരിതവും വൈരുദ്ധ്യപൂര്‍ണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുന്ന ജീവചരിത്രമാണ് പ്രൊഫ. എം.കെ.സാനുവിന്റെ ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം. 19 അദ്ധ്യായങ്ങളിലൂടെ ബാല്യം മുതല്‍ അന്ത്യം വരെയുള്ള ചങ്ങമ്പുഴയുടെ ജീവിതം എം.കെ. സാനു ഈ പുസ്തകത്തില്‍ തുറന്നുവെയ്ക്കുന്നു. മുപ്പത്തിയാറാം വയസ്സില്‍ ഈ ലോകം വിട്ടുപോയ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനത്തെ ഏറ്റവും അധികം അടുത്തറിയാന്‍ സഹായിക്കുന്ന കൃതിയാണിത്. ചങ്ങമ്പുഴയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണം ഈ പുസ്തകം എഴുതാനായി എം.കെ.സാനു […]
The post കാവ്യഗന്ധര്‍വ്വന്റെ ജീവചരിത്രം എം കെ സാനുവിന്റെ തൂലികയില്‍ appeared first on DC Books.