ആധുനികാനന്തര മലയാളകഥയുടെ ക്ഷുഭിതകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന എഴുപതുകളില്‍, ഒറ്റപ്പെട്ട മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങളും അവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള വേവലാതികളും ചര്‍ച്ച ചെയ്യുന്ന കഥകളുമായി രംഗത്തുവന്ന എഴുത്തുകാരില്‍ പ്രമുഖനാണ് പി.കെ.നാണു. ആ കഥകളില്‍ അന്നത്തെ രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പൊളിച്ചെഴുത്തുണ്ടായിരുന്നുവെങ്കിലും കേവലമനുഷ്യന്‍ തന്നെയായിരുന്നു കേന്ദ്രപ്രമേയം. എം.സുകുമാരന്റെയും യു.പി.ജയരാജിന്റെയും കഥകളോട് ഭാവുകത്വപരമായൊരു അടുപ്പം കാത്തുസൂക്ഷിക്കുന്ന പി.കെ.നാണു അതുകൊണ്ടുതന്നെ സമകാലിക ജീവിതത്തിന്റെ തീക്ഷ്ണമായ അനുഭവപരിസരങ്ങളെയാണ് അനുവാചകര്‍ക്ക് പകര്‍ന്നു തരുന്നത്. പേശീബലമുള്ള രാഷ്ട്രീയവിശ്വാസങ്ങളും മനുഷ്യപക്ഷ നിലപാടുകളും മുന്‍നിര്‍ത്തിക്കൊണ്ടുള്ള എഴുത്തായതുകൊണ്ടുതന്നെ നാലു നോവെല്ലകള്‍ എന്ന ഈ സമാഹാരത്തിലും […]
The post പി.കെ.നാണുവിന്റെ നാല് നോവെല്ലകള്‍ appeared first on DC Books.