ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിക്കു നല്‍കിയ പണം മോഹന്‍ലാല്‍ തിരികെ വാങ്ങില്ലെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊത്ത് മോഹന്‍ലാലിനെ സന്ദര്‍ശിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദത്തില്‍ മോഹന്‍ലാലിന് വേദനയുണ്ടായിട്ടുണ്ട്. മടക്കി നല്‍കിയ പണം എന്തിന് ഉപയോഗിക്കണമെന്ന് ലാലിന്റെ അഭിപ്രായം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമാണ് മോഹന്‍ലാലിനെ വീട്ടില്‍പോയി കണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പതിനഞ്ച് മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ ബെന്നി ബഹനാന്‍ എംഎല്‍എയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
The post മോഹന്‍ലാലിന് പണം മടക്കി നല്‍കാനുള്ള ശ്രമം വിജയിച്ചില്ല appeared first on DC Books.