ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. ഫെബ്രുവരി 14ന് രാം ലീലാ മൈതാനത്ത് അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ എംപിമാരെയും ക്ഷണിക്കുമെന്ന് എഎപി നേതാവ് മനീഷ് സിസോഡിയ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് അരവിന്ദ് കേജ്‌രിവാളിനെ ആംആദ്മി പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ലഫറ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ കണ്ട കേജ്‌രിവാള്‍ […]
The post സത്യപ്രതിജ്ഞ ഫെബ്രുവരി 14ന്; മോദിയെ ക്ഷണിക്കാന്‍ എഎപി appeared first on DC Books.