1972ല്‍ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയെഴുതി സമ്മാനിതനായി മാതൃഭൂമി വിഷുപ്പതിപ്പിലൂടെ രംഗപ്രവേശം ചെയ്ത എഴുത്തുകാരനാണ് അയ്മനം ജോണ്‍. ക്രിസ്മസ് മരത്തിന്റെ വേര്, ഒന്നാം പാഠം ബഹിരാകാശം, ചരിത്രം വായിക്കുന്ന ഒരാള്‍ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കഥാസമാഹാരങ്ങള്‍. ജന്മദേശമായ അയ്മനത്തെയും അവിടത്തെ മനുഷ്യരെയും പ്രകൃതിയെയും സഞ്ചരിച്ച നഗരങ്ങളെയും അടുത്തറിഞ്ഞെഴുതിയ ഓര്‍മ്മപ്പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എന്നിട്ടുമുണ്ട് താമരപ്പൊയ്കകള്‍. കഥാകാരനെ സംബന്ധിച്ചിടത്തോളം ആ ഓര്‍മ്മയെഴുത്ത് നിലനില്‍പ്പും അതിജീവനവുമാകുന്നുണ്ട്. അതിന് കൊടുക്കുന്ന നിര്‍വ്വചനം ഇങ്ങിനെയാണ്- തിരിഞ്ഞുനോക്കുമ്പോള്‍, മനുഷ്യജീവിതം ഇന്നത്തേക്കാള്‍ ഒത്തിരിയേറെ […]
The post താമരപ്പൊയ്കകളിലെ സുഗന്ധം appeared first on DC Books.