ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഘര്‍ വാപസി: ജാതിയിലേക്കുള്ള മടക്കം എന്ന പുസ്തകം പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദന്‍ പ്രകാശിപ്പിക്കുന്നു. മാര്‍ച്ച് മൂന്ന് വൈകീട്ട് 5.30 ന് തിരുവനന്തപുരം വി.ജെ.ടി.ഹാളിലാണ് പ്രകാശനം. ചടങ്ങില്‍ തദ്ദേശ-സ്വയംഭരണവകുപ്പ് മന്ത്രി എം.കെ.മുനീര്‍, പ്രൊഫ. നൈനാന്‍ കോശി, ബി.ആര്‍.പി.ഭാസ്‌കര്‍, പുസ്തകത്തിന്റെ എഡിറ്റര്‍ ജെ.രഘു എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് ഒന്നിന് വി.ജെ.ടി.ഹാളില്‍ ആരംഭിക്കുന്ന ഡി സി ബുക്‌സ്-കറന്റ് ബുക്‌സ് സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകച്ചന്തയുടെ ഭാഗമായാണ് പുസ്തകപ്രകാശനം. പുനര്‍മതപരിവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യ മുഴുവന്‍ നടന്നു കൊണ്ടിരിക്കുന്ന സംവാദങ്ങളുടെ പരിച്ഛേദമാണ് ഡി സി […]
The post ഘര്‍ വാപസി വി.എസ്.അച്ചുതാനന്ദന്‍ പ്രകാശിപ്പിക്കും appeared first on DC Books.