കെ. എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയെ മാറ്റുന്ന പ്രശ്‌നമില്ല. മന്ത്രിമാര്‍ക്കെതിരായ പുതിയ ആരോപണങ്ങള്‍ നാഥനില്ലാത്തതാണ്. ശബ്ദരേഖകളില്‍ മന്ത്രിമാര്‍ സംസാരിക്കുന്നില്ല, നിക്ഷിപ്ത താല്‍പര്യക്കാര്‍ മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖകള്‍ ഒരു പരിഗണനയും അര്‍ഹിക്കാത്തതാണ്. ബാറുകള്‍ പൂട്ടിയതിന്റെ പകയാണിതെന്ന് സംശയിക്കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണങ്ങള്‍ പ്രതിപക്ഷം വ്യക്തതയോടെ എഴുതിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ തന്റെ […]
The post മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി appeared first on DC Books.