യുവകലാസാഹിതിയുടെ വി പി മുഹമ്മദലി സ്മാരക നോവല്‍ പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന്. അദ്ദേഹത്തിന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. 5001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം നടനും എഴുത്തുകാരനും മാപ്പിളപ്പാട്ട് ഗവേഷകനുമായിരുന്ന വി പി മുഹമ്മദലിയുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്. പൊന്നാനി പ്രദേശത്തെ തെങ്ങു കയറ്റത്തൊഴിലാളികളുടെ സമൂഹവും അവരുടെ ജീവിതവും പ്രമേയമാക്കുന്ന രചനയാണ് മനോഹരന്‍ വി പേരകത്തിന്റെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍. തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഈ നോവല്‍ ജീവിതത്തിന്റെ ഉയര്‍ച്ച […]
The post യുവകലാസാഹിതി നോവല്‍ പുരസ്‌കാരം മനോഹരന്‍ വി പേരകത്തിന് appeared first on DC Books.