ദേശീയപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എകെജി എന്ന എ കെ ഗോപാലന്‍ 1904 ഒക്ടോബര്‍ 1ന് പെരളശ്ശേരിയില്‍ ജനിച്ചു. 1927ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1931 നവംബര്‍ ഒന്നിന് ആരംഭിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ എകെജിയായിരുന്നു. ഉപ്പുസത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്തു. അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. നിരവധി തവണ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ലോക്‌സഭയിലും മൂന്നാം ലോക്‌സഭയിലും ഏറ്റവും വലിയ പ്രതിപക്ഷഗ്രൂപ്പിന്റെ നേതാവ് എകെജി ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പ്രതിപക്ഷപാര്‍ട്ടിയാകുന്നതിന് വേണ്ടത്ര […]
The post എ കെ ജിയുടെ ചരമവാര്‍ഷികദിനം appeared first on DC Books.