ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ മനയ്ക്കച്ചിറയിലാണ് അപകടമുണ്ടായത്. സദാശിവന്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍ ശ്രീകുമാറാണു കാര്‍ ഓടിച്ചിരുന്നത്. ശ്രീകുമാര്‍ പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം അടൂരിലേയ്ക്കു പോകുമ്പോഴായിരുന്നു അപകടം. മലയാള സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സദാശിവന്‍ വിപഞ്ചിക എന്ന ചിത്രത്തിന്റെ സംഗീത […]
The post ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ അന്തരിച്ചു appeared first on DC Books.