മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലഖ്‌വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ലഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തന്നെ മോചിപ്പിക്കണം എന്ന ലഖ്‌വിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ 90 ദിവസത്തില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ലഖ്‌വിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. 2014 ഡിസംബറില്‍ ലഖ്‌വിയെ വിട്ടയച്ചതാണെന്നും എന്നാല്‍ വീണ്ടും തടവില്‍ വയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലാണ് ലഖ്‌വിയെ ജയിലില്‍ അടച്ചിരുന്നത്. […]
The post ലഖ്‌വി ജയില്‍ മോചിതനായി appeared first on DC Books.