ആന്ധ്രയിലെ ചിറ്റൂര്‍ ശേഷാചലം വനത്തില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് വനംവകുപ്പ് മന്ത്രി ഗോപാല കൃഷ്ണ റെഡ്ഡി. ഇതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രക്തചന്ദനക്കൊള്ളക്കാര്‍ എന്നാരോപിച്ച് 20 പേരെ പോലീസ് വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടവര്‍ കള്ളക്കടത്തുകാരാണ് അല്ലാതെ, മരംവെട്ടുകാരല്ലെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ പലരും മുന്‍പും പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഗോവിന്ദന്‍ രാജേന്ദ്രന്‍ 2013 മെയില്‍ രക്തചന്ദനകടത്തിന് പിടിയിലായതാണ്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ […]
The post ആന്ധ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ പതിവ് കുറ്റവാളികള്‍: മന്ത്രി appeared first on DC Books.