സൗദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം യെമനില്‍ നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിച്ചു. യെമനിലെ വിമത വിഭാഗമായ ഹൂതികളെ ലക്ഷ്യമിട്ടായിരുന്നു സൗദിയുടെ സൈനിക നടപടികള്‍. സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റിയെന്നും അതിനാല്‍ ആക്രമണം അവസാനിപ്പിക്കുകയാണെന്നും സൗദി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസീരി പറഞ്ഞു. നടപടികള്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, യെമന്‍ അതിര്‍ത്തി ശാന്തമാണെന്നും അസീരി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ സനയിലും, തുറമുഖ നഗരമായ ഏഡനിലും വിമതര്‍ക്കുനേരെ കനത്ത വ്യോമാക്രമണമാണ് സൗദിയുടെ നേതൃത്വത്തിലുള്ള സേന നടത്തിയത്. ഏറ്റുമുട്ടലില്‍ വിമത പോരാളികള്‍ക്കുപുറമേ, ഒട്ടേറെ സ്ത്രീകളും […]
The post യെമനിലെ വ്യോമാക്രമണം സൗദി അവസാനിപ്പിച്ചു appeared first on DC Books.