ബീഹാറില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. പശ്ചിമബംഗാള്‍, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പൂര്‍ണിയ, മേധപുര, സഹര്‍സ, മധുബനി, ദര്‍ഭംഗ, സമസ്തിപുര്‍ ജില്ലകളിലാണ് ഏപ്രില്‍ 21ന് രാത്രിയില്‍ കാറ്റ് നാശംവിതച്ചത്. തലസ്ഥാനമായ പട്‌നയ്ക്ക് 320 കി.മീ. അകലെ പൂര്‍ണിയ ജില്ലയിലെ ബൈസി, ദഗാറുവ ബ്ലോക്കുകളിലാണ് കൂടുതല്‍ നാശമുണ്ടായത്. ഇവിടെ മരവും വൈദ്യുതത്തൂണും വീണ് 26പേര്‍ മരിച്ചു. ദഗാറുവില്‍മാത്രം 17പേര്‍ മരിക്കുകയും അമ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും […]
The post ബിഹാറില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണമുയരുന്നു appeared first on DC Books.