കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥ അദ്ദേഹത്തിന്റെ 97-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുകയാണ്. ഏപ്രില്‍ 25ന് വൈകിട്ട് 5ന് കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുസ്തകം പ്രകാശനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പുസ്തകം ഏറ്റുവാങ്ങും. ചടങ്ങില്‍ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷത വഹിക്കും. ഗതാഗത വനം കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. പോള്‍ മണലില്‍ പുസ്തകം […]
The post മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ പ്രകാശിപ്പിക്കുന്നു appeared first on DC Books.