ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരന്‍ നന്തനാര്‍ 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. പി.സി. ഗോപാലന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പരമേശ്വര തരകനും നാണിക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കള്‍. വിദ്യാഭ്യാസത്തിന് ശേഷം 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍സിസി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ മരണം വരെ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു ജോലി. ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ […]
The post നന്തനാരുടെ ചരമവാര്‍ഷികദിനം appeared first on DC Books.