ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നീക്കിവെച്ച് കന്യാഭവനത്തില്‍ നിന്ന് കീഴാളരുടെയും ചേരിനിവാസികളുടെയും ഇടങ്ങളിലേക്കെത്തിയ സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി. മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് തന്റെ ജീവിതം അവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയുടെ ആത്മകഥയാണ് പച്ചവിരല്‍. കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു ജനിച്ചത്. പ്രാഥമിക വിദ്യാഭാസത്തിന് ശേഷം 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേ കോണ്‍വെന്റ് ഉപേക്ഷിച്ച് […]
The post ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച കര്‍മ്മയോഗി appeared first on DC Books.