ലാല്‍ ജോസിന്റെ പുതിയ ചിത്രം നീനയിലെ ഗാനങ്ങളെത്തി. പുതുമുഖ സംഗീതസംവിധായകന്‍ നിഖിന്‍ ജെ മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന നാല് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് ഇംഗ്ലീഷ് പാട്ടുകളും ഒരു മലയാളം ഗാനവുമാണ് ചിത്രത്തിലുള്ളത്. ഐ റിമമ്പര്‍ യു എന്ന ഗാനം പുരുഷ ശബ്ദത്തിലും സ്ത്രീ ശബ്ദത്തിലുമുണ്ട്. ഐ റിമമ്പര്‍ യു എന്ന ഗാനത്തിന്റെ പെണ്‍പതിപ്പ് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനും ആണ്‍ പതിപ്പ് പാടിയിരിക്കുന്നത് സംഗീതസംവിധായകന്‍ നിഖില്‍ ജെ മേനോനുമാണ്. തേന്‍ നിലാ എന്ന മലയാളഗാനം ആലപിച്ചിരിക്കുന്നത് സച്ചിന്‍ വാര്യരാണ്. […]
The post നീനയിലെ ഗാനങ്ങളെത്തി appeared first on DC Books.