കഴിഞ്ഞ കാലം വരെ കവിതയില്‍ സ്ത്രീയും പുരുഷനും പെരുമാറിയത് പൊതുഭാഷകൊണ്ടാണെങ്കില്‍ ഇന്ന് പൊതുഭാഷയുടെ അടഞ്ഞ വഴികള്‍ സ്ത്രീ ഉപേക്ഷിച്ചിരിക്കുന്നു. സ്ത്രീ അവളുടെയും പുരുഷന്‍ അവന്റെയും ഭാഷ ഉച്ചരിക്കുന്ന സന്ദര്‍ഭമായി നമ്മുടെ കവിത മാറിയിരിക്കുന്നു. ഭാവുകത്വത്തിന്റെ ഈ മാറ്റം ഒരു പക്ഷേ നമ്മുടെ കവിതയില്‍ ഇന്ന് കൃത്യമായി കണ്ടെത്താവുന്ന കവിതകളാണ് രമ്യ സഞ്ജീവിന്റേത്. അവരുടെ കവിതകളുടെ സമാഹാരമാണ് ചൂലറ്റങ്ങളിലേക്ക് തിരിച്ചുപറക്കുന്നത്. അന്തസാരശൂന്യമായ ഒരു കാലത്തില്‍ താനും തന്റെ സമൂഹവും ഒരുമിച്ച് അതിജീവിക്കുക എന്നത് മനുഷ്യന്റെയും അവന്റെ ഉള്ളിലെ കവിതയുടെയും തീവ്രജാഗ്രത ആവശ്യപ്പെടുന്ന […]
The post പെണ്ണ് അവളുടെ ഭാഷയില്‍ എഴുതിയ കവിതകള്‍ appeared first on DC Books.