വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂണ്‍ ആദ്യവാരം നടത്തുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേരളത്തിലെ മുതിര്‍ന്ന നേതാവായ വി.എസ് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു യെച്ചൂരിയുടെ മറുപടി. ജൂണ്‍ 6, 7 തീയതികളിലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. വി.എസ് ഉന്നയിച്ച വിഷയങ്ങളില്‍ പാര്‍ട്ടി തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞതാണ്. പുതിയ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവയും ചര്‍ച്ചചെയ്യും. കേന്ദ്രനേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ ആ തലത്തിലും സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങള്‍ അതേതലത്തിലും പരിഹരിക്കും. യെച്ചൂരി പറഞ്ഞു. […]
The post വി.എസ് പ്രശ്‌നങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി appeared first on DC Books.