കണ്ഠമിടറാതെ ഒരായിരം കളിയരങ്ങുകള്‍ക്ക് തന്റെ ഹൃദയം കൊണ്ട് ശബ്ദം നല്‍കിയ കഥകളി ഗായകനാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി. ഈശ്വരനു സമര്‍പ്പിച്ച സ്വരാര്‍ച്ചനയായിരുന്നു ആ സംഗീതജീവിതം. അരങ്ങിലെത്തുമ്പോള്‍ ശരീരത്തിന്റെയും ജീവിതത്തിന്റെയും വേദനകള്‍ മറന്നു പാടിയിരുന്ന ആ ശാരീരം നമ്മെ ആനന്ദ സാഗരത്തിലാറാടിച്ചു. സ്വകീയമായ സാധനയുടെ ബലത്തില്‍ അദ്ദേഹം കഥകളിസംഗീതത്തെ കേരളത്തില്‍ ജനപ്രിയമാക്കി. തികച്ചും പുതിയ പാന്ഥാവില്‍, വെണ്‍മണി ഹരിദാസിനോടും കലാമണ്ഡലം ഹൈദരാലിയോടും ചേര്‍ന്ന് അദ്ദേഹം നടത്തിയ സംഗീതയാത്രകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആ ജീവിതയാത്ര ഇതള്‍ വരിയുന്ന അദ്ദേഹത്തിന്റെ […]
The post കഥകളിസംഗീതത്തെ ജനകീയമാക്കിയ ശങ്കരന്‍ എമ്പ്രാന്തിരി appeared first on DC Books.