വായനക്കാരെ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയത്തിന്റെയും രതിയുടെയും മേച്ചില്‍പ്പുറങ്ങളിലേക്ക് കൊണ്ടുപോവുകയാണ് പ്രസിദ്ധ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ തന്റെ ഏറ്റവും പുതിയ നോവലായ അഡല്‍റ്റ്‌റിയിലൂടെ ചെയ്യുന്നത്. പ്രണയത്തിന്റെ രതിയുടെയും അപരിചിതഭൂമിലൂടെ സഞ്ചരിച്ച് തന്റെ വിരസജീവിതത്തില്‍ നിന്ന് മോചനം കണ്ടെത്തുന്ന ലിന്‍ഡയാണ് ഈ നോവലിലെ നായിക. ആകര്‍ഷണീയമായ വ്യക്തിത്വത്തിനും ആരും അസൂയപ്പെടുന്ന ജീവിതശൈലിക്കും ഉടമയാണ് ലിന്‍ഡ. സമ്പന്നനായ ഭര്‍ത്താവിനും സ്‌നേഹനിധികളായ രണ്ടു മക്കളുമായി ജീവിതം നയിക്കുന്ന ലിന്‍ഡ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയാണ്. കുടുംബത്തിന്റെ പരിചരണത്തില്‍ മുഴുകി ജീവിക്കുന്ന അവള്‍ മറ്റുള്ളവരുടെ കണ്ണുകളില്‍ […]
The post പ്രണയത്തിന്റെയും രതിയുടെയും മേച്ചില്‍പ്പുറങ്ങള്‍ appeared first on DC Books.