പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിന്റെ കടമറ്റം ചിട്ട എന്ന ലഘുനോവല്‍ മറ്റു നോവലുകളില്‍നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ പ്രമേയത്തിലെ പുതുമ കൊണ്ടു മാത്രമല്ല, കഥാസന്ദര്‍ഭങ്ങളെ വിളക്കിച്ചേര്‍ത്തുകൊണ്ട് ശുദ്ധമായ നര്‍മ്മത്തില്‍ അതാവിഷ്‌കരിച്ചതുകൊണ്ടു കൂടിയാണ്. മാന്ത്രികപഠനം ആസ്പദമാക്കിയുള്ള സമ്മര്‍ പ്രോജക്റ്റിന്റെ ഭാഗമായി ഹാരി പോട്ടര്‍ (ജെ.കെ.റൗളിങിന്റെ അതേ പയ്യന്‍) കേരളത്തിലെത്തുകയാണ്. കേരളത്തിന് ആകൃതി മുതല്‍ ആധ്യാത്മികം വരെയുള്ള എല്ലാ കാര്യങ്ങളിലും ഒരുതരം മാസ്മരികതയുണ്ടെന്ന് കേട്ടാണ് ഹാരി കേരളം തന്നെ തെരഞ്ഞെടുക്കുന്നത്. കേരളം, പക്ഷെ എവിടെയാണെന്ന് അവന് ഒരു രൂപവുമുണ്ടായിരുന്നില്ല. അവന്‍ […]
The post മാന്ത്രിക പരിവേഷത്തില്‍ ഒരു നോവല്‍ appeared first on DC Books.