കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂണ്‍ 10 ബുധനാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിനു കാരണം സുരക്ഷാ വീഴ്ചയല്ലെന്ന് എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ഒരുപോലെ ഉത്തരവാദികളാണെന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. പുറത്തു നിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തെ സുരക്ഷാ വീഴ്ചയായി കരുതാനാവില്ല. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണം. ജവാന്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുന്നതിനാല്‍ കുറ്റക്കാരെ ഇപ്പോള്‍ കണ്ടെത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷത്തില്‍ 53.5 […]
The post കരിപ്പൂരില്‍ സുരക്ഷാവീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട് appeared first on DC Books.