ആധുനിക യുഗത്തില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു രോഗമാണ് നടുവേദന. ഇത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഒരു പരിധിവരെ ഇതിന് കാരണമാകുന്നു. നേരത്തെ പ്രായമായവരുടെ രോഗമായി കണക്കാക്കിയിരുന്ന നടുവേദന ഇപ്പോള്‍ പ്രായഭേദമില്ലാതെയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയും എല്ലാവരിലും കണ്ടുവരുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ കുറവാണെന്നുതന്നെ പറയാം. അസ്ഥികളുടെ ക്ഷയം, വിവിധ കാന്‍സറുകള്‍, പുകവലി, മദ്യപാനം, അമിത അധ്വാനം, ഇരുചക്രവാഹനത്തിലെ ദൂരയാത്ര, ശരിയായ രീതിയിലല്ലാത്ത ഇരിപ്പ്, നടപ്പ്, […]
The post നടുവേദനയകറ്റാന്‍ യോഗ appeared first on DC Books.