തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ മരകമായ തോതില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന കേരളത്തിന്റെ ആരോപണത്തിനെതിരെ കീടനാശിനി ഉല്‍പാദകരുടെ സംഘടനയായ ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (സിസിഎഫ്‌ഐ) രംഗത്ത്. തെളിവുകളുടെ പിന്‍ബലമില്ലാതെയാണു കേരളം തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന് ആരോപിക്കുന്നതെന്ന് സിസിഎഫ്‌ഐ കുറ്റപ്പെടുത്തി. കേരള ഭക്ഷ്യസുരക്ഷാ കമ്മിഷനും കേരള കാര്‍ഷിക സര്‍വകലാശാലയും തമിഴ്‌നാട്ടിലെ കര്‍ഷകരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് സിസിഎഫ്‌ഐ ചെയര്‍മാന്‍ രാജു ഷ്‌റോഫ് ആരോപിച്ചു. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് […]
The post പച്ചക്കറികളിലെ വിഷാംശം: കേരളത്തിനെതിരെ കീടനാശിനി ഉല്‍പാദകര്‍ appeared first on DC Books.