ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവും പ്രശസ്ത മലയാള ചലച്ചിത്രസംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 1941 ജൂലൈ 3ന് ജനിച്ചു. നാടകത്തിലുള്ള കമ്പം കാരണം അടൂര്‍ 1962ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനം പഠിക്കുവാന്‍ പോയി. തിരക്കഥാരചനയിലും സംവിധാനത്തിലും ഡിപ്ലോമയുമായി 1965ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി. സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍. കേരളത്തില്‍ സമാന്തര […]
The post അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനം appeared first on DC Books.