ആദി കാവ്യമായ രാമായണത്തിന് ഒരുപാട് പുനരാഖ്യാനങ്ങള്‍ ഉണ്ടെങ്കിലും മലയാളിക്ക് പരിചിതമായത് അദ്ധ്യാത്മരാമായണവും വാല്‍മീകി രാമായണവുമാണ്. രണ്ടിനും ഗദ്യരൂപത്തിലുള്ള ഒന്നിലധികം സമ്പൂര്‍ണ്ണ വിവര്‍ത്തനങ്ങളും സംഗ്രഹരൂപത്തിലുള്ള പുനരാഖ്യാനങ്ങളും പുനസൃഷ്ടികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ത്ത് ഏറ്റവും പ്രിയപ്പെട്ടത് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് തന്നെ പതിനായിരത്തിലധികം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള തയ്യാറാക്കിയ അദ്ധ്യാത്മരാമായണ വ്യാഖ്യാനം. രാമായണത്തിലെ ഓരോ കാണ്ഡങ്ങളുടേയും സംഗ്രഹം അതാതു കാണ്ഡാരംഭങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. സാധാരണക്കാര്‍ക്ക് പോലും രാമായണം […]
The post സമാനതകളില്ലാത്ത രാമായണ വ്യാഖ്യാനം appeared first on DC Books.