പ്രശസ്ത കവയിത്രി ബാലാമണിയമ്മ 1909 ജൂലൈ 19ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. അമ്മാവനും കവിയുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാര്‍ഗ്ഗദര്‍ശകമായി. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരമായ കൂപ്പുകൈ 1930ലാണ് ഇറങ്ങുന്നത്. ‘അമ്മ’, ‘കുടുംബിനി’, ‘ധര്‍മ്മമാര്‍ഗ്ഗത്തില്‍’, ‘സ്ത്രീഹൃദയം’, ‘ഊഞ്ഞാലിന്മേല്‍’, ‘കളിക്കൊട്ട’, ‘സോപാനം’, ‘മുത്തശ്ശി’, ‘അമ്പലത്തില്‍’, ‘അമൃതംഗമയ’ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. പ്രശസ്ത സാഹിത്യകാരിയായിരുന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. […]
The post ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം appeared first on DC Books.