കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടിയില്‍ കനത്ത വെടിവെപ്പ്. പ്രകോപനമൊന്നും കൂടാതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് ജില്ലയിലായിരുന്നു ആക്രമണം. അര്‍ദ്ധരാത്രിയോടെയാണ് പാകിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ഇന്ത്യയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ചായിരുന്നു ആക്രമണം. നമ്മുടെ സൈന്യം ശക്തമായ രീതിയില്‍ തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 18ന് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും […]
The post അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ് appeared first on DC Books.