1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷക്കെതിരെ മേമന്‍ നല്‍കിയ തെറ്റുതിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു മേമന്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇതോടെ വധശിക്ഷ ജൂലൈ 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമന്റെ വധശിക്ഷ ജൂലായ് 30ന് നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]
The post യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു appeared first on DC Books.