ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഉപാധികളോടെ നീക്കി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്‌നാടു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി. രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങള്‍പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമുള്ള വിവേചനാധികാരത്തിനു വിധേയമായിരിക്കും […]
The post ജീവപര്യന്തം തടവുകാരെ ഉപാധികളോടെ മോചിപ്പിക്കാം: സുപ്രീംകോടതി appeared first on DC Books.