തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പിലാക്കും. ഓഗസ്റ്റ് 11ന് തിരഞ്ഞെടുപ്പ് കമീഷനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ഡ് വിഭജന കാര്യത്തില്‍ അന്തിമരൂപം ആകാത്തതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകുന്നതിനെകുറിച്ച് ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തിരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളുന്നതില്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. ഇപ്പോഴത്തെ […]
The post തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടില്ല: മുഖ്യമന്ത്രി appeared first on DC Books.