മദ്യവില്‍പ്പന ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. നിയമപ്രകാരം ലഭിക്കുന്ന അവകാശം മാത്രമാണിതെന്നും നിര്‍ബന്ധമായും ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ബാറുടമകള്‍ക്ക് പറയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേരള സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഘട്ടം ഘട്ടമായി മദ്യ നിരോധം നടപ്പാക്കുന്നതിന്റെ തുടക്കമായി കേരള സര്‍ക്കാറിന്റെ മദ്യനയത്തെ കണ്ടുകൂടേയെന്ന് സുപ്രീംകോടതി ചോദിച്ചു. മദ്യലഭ്യത കുറയുന്നതിന് അനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും കോടതി ചോദിച്ചു. മദ്യവില്‍പന പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലും തടസ്സമില്ല. ഇതുസംബന്ധിച്ച് നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടെന്നും കോടതി […]
The post മദ്യവില്‍പ്പന മൗലികാവകാശമല്ല: സുപ്രീംകോടതി appeared first on DC Books.