പഞ്ചായത്ത് രൂപീകരണക്കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. കോടതി ആഗസ്ത് 20ന് വിധിപറയും. തിരഞ്ഞെടുപ്പ് എങ്ങനെ ക്രമീകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കമ്മിഷനാണ്. ഇക്കാര്യത്തില്‍ കോടതി ഇടപെടില്ല. അതേസമയം, തിരഞ്ഞെടുപ്പ് വൈകുന്നതിന് പ്രധാന കാരണം സര്‍ക്കാര്‍ തന്നെയാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപിച്ചു. സര്‍ക്കാര്‍ സഹകരിച്ചാല്‍ കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 2012 മുതല്‍ അയച്ചകത്തുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പുതുക്കിയ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കിയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് […]
The post തിരഞ്ഞെടുപ്പ് കമ്മീഷനെ അനുകൂലിച്ച് കോടതി appeared first on DC Books.