ഓട്ടപ്പന്തയത്തില്‍ മുയലിനെ തോല്പിച്ച ആമയുടെ കഥയും പൊന്മുട്ടയിടുന്ന താറാവിന്റെ വയറു കീറിയ തട്ടാന്റെ കഥയും ഒക്കെ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കഥകള്‍ ബിസി 620നും 560നും മദ്ധ്യേ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളാണ്. ഈസോപ്പുകഥകള്‍ വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതനമായ ശേഖരമാണ്. ജന്തുക്കളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് നിരവധി നീതികഥകള്‍ സമ്മാനിച്ച് വിശ്വസാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠനായ വ്യക്തിയാണ ഈസോപ്പ്. അദ്ദേഹത്തിന്റെ കാലം ജീവിതം എന്നിവയെപ്പെറ്റി വ്യക്തമായ തെളിവുകള്‍ ഇന്നും ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഈസോപ്പിന്റെ ജീവിത ചരിത്രവും രസകരമായ കഥ പോലെതന്നെ […]
The post വായിച്ചുരസിക്കാവുന്ന ഗുണപാഠകഥകള്‍ appeared first on DC Books.