രാത്രികാല വൈദ്യുതി നിയന്ത്രണം പകലത്തേക്കും നീട്ടി. കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താല്‍ച്ചര്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍വന്ന കുറവാണ് വൈദ്യുതി നിയന്ത്രണത്തിലേയ്ക്ക് വഴിവച്ചത്. 428 മെഗാവാട്ടാണ് താച്ചറില്‍ നിന്ന കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ഇതില്‍ 200 മെഗാവാട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. വേനലായതോടെ സംസംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സാധിക്കാത്തതാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നത്. [...]
The post വൈദ്യുതി നിയന്ത്രണം പകലത്തേക്കും നീട്ടി appeared first on DC Books.






