മരുഭൂമിയില്‍ അന്യഗ്രഹത്തില്‍നിന്നു വീണ കൊച്ചുരാജകുമാരന് എഴുപത് വയസ്സ്. ലോകമെമ്പാടുമുള്ള വായനക്കാര്‍ പല തലുമറകളായി ഏറ്റുവാങ്ങിയ പുസ്തകം എഴുപതാം ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. 260 ഭാഷകളിലായി പതിനഞ്ചു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ലോകത്തിലെ നമ്പര്‍ വണ്‍ ബെസ്റ്റ് സെല്ലറായ ബാലസാഹിത്യകൃതിയ്ക്ക് എഴുപതിന്റെ നിറവിലും ബാല്യത്തിന്റെ ചുറുചുറുക്ക് തന്നെ. ഫ്രഞ്ച് വൈമാനികനായിരുന്ന ആന്റോയിന്‍ ഡീ സെയ്ന്റ് എക്‌സ്യൂപെറിയാണ് 1943ല്‍ പുറത്തിറങ്ങിയ ലെ പെറ്റിറ്റ് പ്രിന്‍സ് (ഇംഗ്ലീഷില്‍ ദി ലിറ്റില്‍ പ്രിന്‍സ്) എന്ന പുസ്തകം രചിച്ചത്. നാസി അധിനിവേശത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം [...]
The post കൊച്ചുരാജകുമാരന് വയസ്സ് 70 appeared first on DC Books.





