റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ്പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9ന് ജനിച്ചു. കസാന്‍ സര്‍വകലാശാലയില്‍ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. 1851ല്‍ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1854-55 കാലഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോള്‍സ്‌റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. യുദ്ധവും സമാധാനവും അന്നാ കരേനിന എന്നീ […]
The post ടോള്‍സ്‌റ്റോയിയുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.